ഇന്തോ-പസഫിക് മേഖലയിലെ പുത്തന്‍ സാധ്യതയ്ക്ക് വഴിതുറന്ന് ബ്ലു ഡോട്ട്‌നെറ്റ് ശൃംഖല
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍, അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്കിനെക്കുറിച്ചായിരുന്നു.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്കിനെക്കുറിച്ച് വ്യക്തമാക്കിയത്. വികസ്വര രാജ്യങ്ങളിലും സാമ്പത്തികമയി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ധനകാര്യ രീതികള്‍ സുസ്ഥിരമാക്കുന്നതിനും പരമാധികാര കടം നിര്‍ണ്ണയിക്കുന്നതിനും
ധനകാര്യ രീതികളിലുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‌കേണ്ടത് എന്ന കാര്യം ഇന്ത്യയും അമേരിക്കയും പൂര്‍ണ്ണമായും തിരിച്ചറിയുന്നു. ആഗോള അടിസ്ഥാന വികസനത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരുകളേയും സ്വകാര്യ- മേഖലയേയും സിവില്‍ സമൂഹത്തേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നും ഈ സംരംഭം ലക്ഷ്യമിട്ടാണ് ബ്ലു ഡോട്ട് നെറ്റ് വര്‍ക്ക് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ അംഗമാകാനുള്ള സാധ്യത ഇന്ത്യ പരിഗണിക്കുന്നുണ്ട്.
വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയില്‍ വിദേശ ധനസഹായത്തോടെയുള്ള അടിസ്ഥാന നിര്‍വ്വഹണ പ്രവൃത്തികള്‍, അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കം വിധേയമായാണ് എന്ന വസ്തുത ഉറപ്പാക്കുകയാണ് ബ്ലു ഡോട്ട് നെറ്റ് വര്‍ക്കിന്റെ ലക്ഷ്യം. ഇന്തോ-പസഫിക്കിലെ പ്രത്യേകിച്ച് ഏഷ്യയിലെ അടിസ്ഥാന നിക്ഷേപ രീതികളില്‍ നിലവിലെ നിയമങ്ങളില്‍ ഇന്ത്യയും യു.എസ്സും ആശങ്ക പ്രകടിപ്പിച്ചുണ്ട്. നിലവിലെ കടം കൊടുക്കല്‍ രീതി സ്വീകര്‍ത്താക്കളായ രാജ്യങ്ങള്‍ക്ക് വലിയ കടബാധ്യതകള്‍ക്ക് കാരണമായിട്ടുണ്ട്. ശ്രീലങ്ക, മാലിദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ 2013-ല്‍ ബെല്‍റ്റ് ആന്റ് റോഡ് ഓര്‍ഗനൈസേഷന്റെ ഭാഗമായി ആരംഭിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സംരംഭം വഴി
ചൈനയില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ ഈ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പല വെല്ലുവിളികളും ഈ രാജ്യങ്ങള്‍ നേരിടുകയാണ്.
അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ 2019 നവംബറില്‍ ബാങ്കോക്കില്‍ വച്ച് നടന്ന ഇന്തോ-പസഫിക് ബിസിനസ് ഫോറത്തില്‍ മുന്നോട്ടുവച്ച ബ്ലു ഡോട്ട് നെറ്റ് വര്‍ക്ക് എന്ന ആശയം വായ്പാ സുതാര്യതയുടെ അഭാവം, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപങ്ങളിലെ സ്ഥിരത, കടക്കെണി തുടങ്ങിയവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവയ്ക്ക് പരിഹാരം കാണാനും ലക്ഷ്യമിടുന്നു. ഇതിലെ വ്യവസ്ഥയനുസരിച്ച് വായ്പ നല്‍കുന്ന ഏജന്‍സികളെ റേറ്റിംഗിന് വിധേയമാക്കുമെന്നതിനാല്‍ വായ്പ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാന്‍ കഴിയും എന്നതും ഇതിന്റെ സവിശേഷതകളില്‍പ്പെടുന്നു.
ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്ക് സംരംഭം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഇതിന്റെ രൂപഘടനയെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വരുന്ന മാസങ്ങളില്‍ തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. സുരക്ഷിത അടിസ്ഥാന സൗകര്യ വായ്പ പദ്ധതിയ്ക്കായി സാര്‍വ്വത്രികവും, സ്വീകാര്യവുമായ ഒരു നിര്‍വചനം ഇതുരെയും കണ്ടെത്തിയിട്ടില്ല. അത് അടിയന്തരമായി കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നിരുന്നാലും
അടിസ്ഥാന സൗകര്യ വികസനത്തിനായി വിദേശ നിക്ഷേപം ക്ഷണിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍ മനസ്സിലാക്കാന്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം വായ്പാ സ്വീകര്‍ത്താക്കളെ സഹായിക്കും എന്ന കാര്യം വ്യക്തമാണ്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തോടുള്ള യു.എസിന്റെ പ്രതികരണത്തെ ജനപ്രിയം എന്നാണ് കണക്കാക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ആസ്‌ട്രേലിയ AID, ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി, അമേരിക്കയിലെ അന്താരാഷ്ട്ര സാമ്പത്തിക വികസന സഹകരണ സ്ഥാപനം എന്നിവയാണ് ഈ സംരംഭത്തില്‍ ധനസഹായം നല്‍കുന്നത്. ഇന്തോ-പസഫിക്കിലെ അടിസ്ഥാന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് സ്വകാര്യമേഖലയെ അണിനിരത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യു.എസ്. കോണ്‍ഗ്രസിന്റെ പിന്തുണ ഇതിനകം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. റേറ്റിംഗ് സമ്പ്രദായം കൊണ്ടുവരുന്നത് വഴി അമേരിക്കയിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് ഇന്തോ-പസഫിക് മേഖലയിലെ വികസ്വര രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ താത്പര്യം ജനിക്കും.
വികസ്വര രാജ്യങ്ങള്‍ പൊതുവേയും പ്രത്യേകിച്ച് ഏഷ്യയും അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഏഷ്യന്‍ വികസന ബാങ്കിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1.7 ട്രില്യന്‍ യു.എസ്. ഡോളര്‍ മുതല്‍ മുടക്കിയാല്‍ മാത്രമേ അടിസ്ഥാന വികസന കാര്യങ്ങളിലുള്ള വിടവ്
താത്ക്കാലികമായെങ്കിലും നികത്താന്‍ സാധിക്കൂ. ഈ മേഖലയിലെ ജനതയുടെ വികസനം ഉറപ്പാക്കാനും അടിസ്ഥാന വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ഈ തുക ആവശ്യമാണ് താനും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്ക് ഒരു അനുകൂല ഘടകമായാണ് കാണുന്നത്. ഇന്ത്യ സ്വന്തം ആഭ്യന്തര അടിസ്ഥാന വികസന പദ്ധതികള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്ത നിക്ഷേപ മാതൃകയില്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഈ സന്ദര്‍ഭത്തില്‍ നിലവിലെ അടിസ്ഥാന വികസന കാര്യങ്ങളിലുള്ള വിടവുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നികത്താനുള്ള മികച്ച അവസരമായാണ് ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്കിനെ നോക്കിക്കാണുത്.
തയ്യാറാക്കിയത് : ഡോ. രാഹുല്‍ മിശ്ര
നയതന്ത്ര അവലോകന വിദഗ്ധന്‍
അവതരണം: ജെ. പ്രിയാ രാജന്‍
Comments
Post a Comment